നാട് മുഴുവൻ പരിസ്ഥിതി ലോലമാക്കാൻ വനം വകുപ്പ്. കൂടുതൽ ജനവാസ കേന്ദ്രങ്ങളെ ഇഎസ്എ യിൽ ഉൾപ്പെടുത്താൻ കള്ളക്കളിയുമായി സർക്കാരും.

നാട് മുഴുവൻ പരിസ്ഥിതി ലോലമാക്കാൻ വനം വകുപ്പ്. കൂടുതൽ ജനവാസ കേന്ദ്രങ്ങളെ ഇഎസ്എ യിൽ ഉൾപ്പെടുത്താൻ കള്ളക്കളിയുമായി സർക്കാരും.
May 19, 2024 11:03 PM | By PointViews Editr

 കേളകം (കണ്ണൂർ): പരിസ്ഥിതി ലോല നിർണ്ണയം, ജനവാസമേഖലകൾ ഉൾപെട്ടു എന്ന് കണ്ടെത്തി. കസ്തുരി രംഗൻ റിപ്പോർട്ട് പ്രകാരം സംസ്ഥാന സർക്കാരും 'കാലാവസ്ഥാ വ്യതിയാന വകുപ്പ്' പുറത്തിറക്കിയ 'പരിസ്ഥിതി സംവേദ പ്രദേശങ്ങളുടെ' (ESA) ലിസ്റ്റനുസരിച്ചുള്ള മാപ്പിൽ ജില്ലയിലെ ഒട്ടുമിക്ക വില്ലേജ്കളിലെയും ജനവാസമേഖലകൾ ഉൾപ്പെട്ടിട്ടുള്ളതായി കർഷക സംഘടനയായ കിഫ ആരോപിച്ചു. കഴിഞ്ഞ ഡിസംബർ 16 ന് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവു പ്രകാരം ജില്ലയിലെ ആറളം കൊട്ടിയൂർ ചെറുവാഞ്ചേരി വില്ലേജുകളാണ് പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ പരിസ്ഥിതി സംവേദ മേഖല (ESA) പരിധിയിൽ ഉൾപ്പെട്ടുവന്നിട്ടുള്ളത്. ഇതിൽത്തന്നെ പ്രത്യേകമായ ഒരു സംരക്ഷണം ആവശ്യമില്ലാത്ത മേഖലകളാണ് കൂടുതലും ഉൾപ്പെടുത്തിയിട്ടുള്ളതും. ഇവിടങ്ങളിലെ ജനവാസ മേഖലകളും, കൃഷിയിടങ്ങളും ഉൾപെടുത്തികൊണ്ട് ഇപ്പോൾ വന്നിരിക്കുന്ന ഇഎസ് എ സംബന്ധിക്കുന്ന പുതിയ നിർദ്ദേശങ്ങൾ ജനങ്ങളുടെ സാധാരണ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെ, ബന്ധപ്പെട്ട പഞ്ചായത്തുകൾ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടുകൊണ്ട് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്ന കെഎംഎൽ (കീഹോൾ മാർക് അപ് ലാങ്വേജ്) ഫയൽ (ഷെയ്പ്പ്ഫയൽ) വച്ച് പരിശോധിക്കണം. സാങ്കേതിക വിദഗദ്ധരുടെയും, വില്ലേജ്, കൃഷി, റവന്യു വകുപ്പുകളുടെയും കൂട്ടായ സ്ഥല പരിശോധനയിൽ ജനവാസമേഖലകളിൽ ഇ എസ് എ യുടെ അതിർത്തി കൃത്യമായി ഗ്രൗണ്ടിൽ മാർക്ക് ചെയ്യുകയും, ജനവാസമേഖലകൾ ഉൾപ്പെട്ട് വന്നിട്ടുള്ളവ പൂർണ്ണമായി ഒഴിവാക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീക്കരിക്കുകയും വേണം. അത്തരം മേഖലകളിൽ അല്ലാത്ത പക്ഷം സാധാരണ ജനജീവിതം താറുമാറാകുകയും, വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിയും വരും. കസ്തൂരി രംഗൻ റിപ്പോർട്ടിൻ്റെ പരിധിയിൽ പെടാതിരുന്ന കേളകം പഞ്ചായത്തിലെ ചീങ്കണ്ണി പുഴയുടെ വിവിധ ഭാഗങ്ങൾ, കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചി മേഖലയിലെ വീടുകൾ ഉൾപ്പെടെയുള്ള കൃഷിയിടങ്ങൾ, ബാവലിപ്പുഴയുടെ വിവിധ ഭാഗങ്ങൾ, പാൽചുരം മലയോര ഹൈവേയും താഴെ പാൽച്ചുരം റോഡും ഉൾപ്പെടെയുള്ള ഭാഗങ്ങൾ, ചെറുവാഞ്ചേരി, ആറളം വില്ലേജുകളിലെ ജനവാസ മേഖലകൾ എന്നിവ പുതുക്കിയ മാപ്പിലും ഉൾപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി സംവേദ പ്രദേശങ്ങൾ നിശ്ചയിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാന വകുപ്പ് പഞ്ചായത്തിനെ ബോധിപ്പിച്ച് തീരുമാനമെടുക്കാൻ 16-12-2023 ന് ജില്ലാ കളക്ടർക്ക് അയച്ചിരുന്ന KML ഫയൽ (Shape File) ഒട്ടുമിക്ക പഞ്ചായത്തുകളിലും ഇപ്പോൾ ആണ് ലഭ്യമായത്. പല പഞ്ചായത്തുകളിലും ഇനിയും ലഭ്യമായിട്ടുമില്ല. ESA സംബന്ധിച്ച തീരുമാനമെടുക്കാൻ കേന്ദ്രം അനുവദിച്ച സമയപരിധി 2023 ജനുവരിയിൽ അവസാനിച്ചതാണ് പിണറായി സർക്കാർ മൂന്ന് മാസം കൂടി സമയം നീട്ടിനൽകാൻ ആവശ്യപ്പെട്ടിരുന്നു എങ്കിലും കേന്ദ്രം വ്യക്തമായ നിർദ്ദേശം ഇക്കാര്യത്തിൽ നൽകിയിരുന്നില്ല. എങ്കിലും 3 മാസം കൂടി നീട്ടിക്കിട്ടി എന്ന് പിണറായി സർക്കാർ അവകാശപ്പെടുന്ന കാലാവധിയും ഈ ഏപ്രിൽ 31 ന് അവസാനിച്ചിരുന്നു. ESA വിജ്‍ഞാപനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുവാൻ 2021 ൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ജില്ലാതല പരിശോധനാ സമിതി ഇതുവരെ രൂപീകരിക്കുകയോ, പ്രദേശിക ഭരണസംവിധാനത്തിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. സർക്കാർ ഏകപക്ഷീയമായി ഇപ്പോൾ പുറത്തിറക്കിയിരുന്ന ESA മാപ്പിൻ്റെ ആധികാരികതയും ചോദ്യം ചെയ്യപ്പെടുകയാണ്. പശ്ചിമഘട്ട സംരക്ഷണത്തിൻ്റെ മറവിൽ കൂടുതൽ പരിസ്ഥിതി സംവേദ പ്രദേശങ്ങൾ നിശ്ചയിച്ചുകൊണ്ട് ജനവാസ മേഖലയും, കൃഷിഭൂമിയും വനമാക്കിമാറ്റാനുള്ള അദൃശ്യ ശക്തികളുടെ ശുപാർശകൾ ആണ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് കിഫ ആരോപിച്ചു. ജനം ഇക്കാര്യം ബോധ്യപ്പെട്ട് പ്രതിരോധ നിര ഉയർത്തുകയും സർക്കാർ എടുക്കുന്ന നീക്കങ്ങൾ പിൻവലിക്കണമെന്നും കിഫ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പ്രിൻസ് ദേവസ്യ ആവശ്യപ്പെട്ടു..

Forest department to make the whole country environment sensitive. The government is also playing tricks to include more population centers in ESA.

Related Stories
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
Top Stories